EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



channel news

പനയോലയിൽ പണം കൊണ്ടുപോയവരെ വെളിച്ചത്തു നിർത്തണം…

 കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കെ.പി.സി.സി അധ്യക്ഷനെതിരെ മുൻ ഡ്രൈവറുടെ പഴയകാല മൊഴിയനുസരിച്ച് വീണ്ടും കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണങ്ങളുടെ ശരശയ്യയിൽ നിൽക്കുന്ന സർക്കാർ അതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി മന:പൂർവം കള്ളക്കേസുകളുണ്ടാക്കുകയാണ്. ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി ശക്തിധരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.സി.പി.എം ഗുണ്ടകൾ കൊലക്കത്തിയുമായി നിൽക്കുന്ന സ്ഥലത്തേക്ക് സുധാകരനെ കൊണ്ടു പോകാൻ ഗൂഢാലോചന നടത്തിയതിനാണ് ഡ്രൈവറെ നീക്കംചെയ്തത്. പുറത്താക്കിയതിന്റെ വിദ്വേഷം തീർക്കാൻ …

പനയോലയിൽ പണം കൊണ്ടുപോയവരെ വെളിച്ചത്തു നിർത്തണം… Read More »

അമേരിക്കയില്‍ മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സൈബര്‍ ആക്രമണം…

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണഘങ്ങളെ അപലപിച്ച് വൈറ്റ് ഹൗസ്. ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ചോദ്യം ചോദിച്ച വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖിക്ക് നേരെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപക ആക്രമണം ഉണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകക്കെതിരായ സൈബര്‍ ആക്രമണം തികച്ചും അസ്വീകാര്യവും ജനാധിപത്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. വാള്‍സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകയായ സബ്രീന സിദ്ദിഖി, ഇന്ത്യയിലെ മുസ്ലിംകളുടെയും …

അമേരിക്കയില്‍ മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സൈബര്‍ ആക്രമണം… Read More »

തിരുവനന്തപുരത്ത് യൂണിഫോമിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി…

തിരുവനന്തപുരം പാറശ്ശാല പരശുവയ്ക്കലിൽ യൂണിഫോമിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്. പിതാവിന്റെ ഫോൺ നമ്പർ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹം റയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

കെ സുരേന്ദ്രനെതിരായ കേസ്: സർക്കാർ എന്തുകൊണ്ട് മുന്നോട്ട് പോയില്ലെന്ന് കെ സി വേണുഗോപാൽ…

ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരായ നിയമനടപടി എന്തുകൊണ്ട് സർക്കാർ മുന്നോട്ട് കൊണ്ട് പോയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ. സർക്കാരിന്റെ വേട്ടയാടലിന് ആരെയും വിട്ടുകൊടുക്കില്ല. ഇത് ബിജെപിയെയും മോദിയെയും സുഖിപ്പിക്കുവാനുള്ള നടപടിയാണ്. വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ എന്ത് കൊണ്ട് കേസ് മുൻപോട്ടു കൊണ്ടുപോയില്ലെന്നും കെസി വേണുഗോപാൽ ചോദിച്ചു. രാഷ്ട്രീയ വേട്ടയാടലുകൾ തുടരുകയാണ്. ഇത് കൊണ്ടൊന്നും തകർക്കാൻ സാധിക്കില്ല. കേരളത്തിലെ സിപിഎം നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ടു …

കെ സുരേന്ദ്രനെതിരായ കേസ്: സർക്കാർ എന്തുകൊണ്ട് മുന്നോട്ട് പോയില്ലെന്ന് കെ സി വേണുഗോപാൽ… Read More »

മാധ്യമ പ്രവർത്തകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക:കേരള യൂണിയൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ച്‌…

ബ്രിജ് ഭൂഷനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കുന്നു, നിയമപോരാട്ടം തുടരും- ഗുസ്തിതാരങ്ങള്‍…

തെരുവിലിറങ്ങിയുന്ന സമരം നിര്‍ത്തിയെന്നും ഇനി കോടതി വഴി പോരാടുമെന്ന് പ്രതിഷേധത്തിലായിരുന്ന ഗുസ്തിതാരങ്ങള്‍. ലൈംഗികാരോപണ വിധേയനായ ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ തങ്ങളുടെ പോരാട്ടം ഇനി കോടതികളില്‍ നടക്കുമെന്നും ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.ബ്രിജ് ഭൂഷനെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചു. എന്നാല്‍, നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും. നിയമപോരാട്ടം റോഡിലല്ല, കോടതിയിലാണെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.

33 വര്‍ഷം മുന്‍പ് കൊലപാതകം, ശിക്ഷാവിധി വന്നിട്ട് 27 വര്‍ഷം; ഒടുവില്‍ ‘മിനി അച്ചാമ്മ’ പിടിയില്‍…

മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാങ്കുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിനുശേഷം എറണാകുളത്ത് നിന്നും പിടിയിലായത്. ഇവര്‍ വര്‍ഷങ്ങളായി വ്യാജ പേരില്‍ ഇവിടെ താമസിച്ചുവരികയായിരുന്നു.കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണു റെജി ഒളിവില്‍ പോയത്. പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന വ്യാജപേരില്‍ താമസിച്ചിരുന്ന റെജിയെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ …

33 വര്‍ഷം മുന്‍പ് കൊലപാതകം, ശിക്ഷാവിധി വന്നിട്ട് 27 വര്‍ഷം; ഒടുവില്‍ ‘മിനി അച്ചാമ്മ’ പിടിയില്‍… Read More »

മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് പ്രതിഷേധക്കാർ…

ആക്രമണം രൂക്ഷമായ വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരാനിരിക്കെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചിംഗരേലില്‍ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് ജനക്കൂട്ടം തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി പൊലീസ് അറിയിച്ചു.കലാപത്തില്‍ വീട് നഷ്ടമായവര്‍ക്ക് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് ദേശീയ …

മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് പ്രതിഷേധക്കാർ… Read More »