ജില്ലാ ആയുർവേദ ദിനാചരണത്തിന് സമാപനം…
ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 9-ാമത് ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന വിവിധ പരിപാടികൾക്ക് സമാപനമായി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യമാണ് എല്ലാ സമ്പത്തിനേക്കാളും വലുതെന്നും അത് കാത്തുസൂക്ഷിക്കാൻ ആയുർവേദവും നല്ല ജീവിതശൈലികളും പിന്തുടരണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന, ക്വിസ്, റീൽസ് മത്സരവിജയികൾക്ക് കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു. കളക്ട്രേറ്റിൽ നടത്തിയ ആരോഗ്യ ആഹാര …