മലയാള സാഹിത്യത്തിലെ പെരുന്തച്ചൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് എഐസിസി ജനറൽസെക്രട്ടറി കെസി വേണുഗോപാലൽ എം.പി. കഴിഞ്ഞ ദിവസങ്ങളിൽ എംടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായപ്പോൾ തിരിച്ചുവരുമെന്ന് അത്രമേൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നഷ്ടപ്പെട്ടിരിക്കുകയാണ്, നമുക്ക്, മലയാളത്തെത്തന്നെയെന്നും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു

യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു: പ്രിയങ്ക ഗാന്ധി

പട്നയില്‍ ഉദ്യോഗാര്‍ഥികള്‍ക്കെതിരായ പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ( ബിപിഎസ്സി ) ഡിസംബര്‍ 13ന് നടത്തിയ സംയോജിത പ്രിലിമിനറി പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നെന്നാരോപിച്ച് ബുധനാഴ്ച പട്നയില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പോലിസ് നടപടിയില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.”കൈകള്‍ കൂപ്പിപ്പിടിച്ച യുവാക്കള്‍ക്ക് നേരെയുള്ള ലാത്തി ചാര്‍ജ് ക്രൂരതയുടെ പാരമ്യമാണ്. ബിജെപി ഭരണത്തില്‍ കീഴില്‍ തൊഴില്‍ അന്വേഷിക്കുന്നത് തന്നെ പാപമായി മാറാന്‍ തുടങ്ങി.യുവാക്കള്‍ ശബ്ദം ഉയര്‍ത്തിയാല്‍ ക്രൂരമായി മര്‍ദിക്കപ്പെടുന്നു, അത് യുപിയിലായാലും ബിഹാറായാലും മധ്യപ്രദേശിലായാലും ” പ്രിയങ്ക ഗാന്ധി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *