EN24TV

ഇറാൻ ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക്…

ഇറാൻ ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക്. തെഹ്റാനിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാനും തയ്യാറായതോടെയാണ് നാല് ദിവസമായി തുടരുന്ന സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങിയിരിക്കുന്നത്. നേരത്തെ തെഹ്റാനിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബിയ്ക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും സർക്കാർ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ കൊലപ്പെടുത്താൻ പോലും മടിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാൻ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിലെ രണ്ട് പ്രധാന ഔദ്യോഗിക ചാനലുകളായ ചാനൽ 12, ചാനൽ 14 എന്നിവ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ശത്രുക്കളെ ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു എന്ന് ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇറാൻ വടക്കൻ ഇസ്രയേലിൽ ശക്തമായ ആക്രമണം അഴിച്ച് വിട്ടിരുന്നു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് എന്നിവ നല്‍കുന്നതിനായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു ( സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയിരിക്കണം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂണ്‍ 20ന് രാവിലെ 10.30ന് നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0472-2812557.

അറിയിപ്പ്

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്ക്കാലിക പടക്ക വില്പന ലൈസൻസിനുള്ള അപേക്ഷ ആ​ഗസ്റ്റ് 30 വരെ സമർപ്പിക്കാം. അപേക്ഷകൾ ആ​ഗസ്റ്റ് 30ന് വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിൽ ലഭ്യമാക്കണം.

Leave a Comment

Your email address will not be published. Required fields are marked *