EN24TV

തിരിച്ചടിച്ച് ഇറാൻ, ടെൽ അവീവിൽ മിസൈൽ ആക്രമണം…

ഇസ്രയേലിലെ ടെൽ അവീവിൽ ഇറാന്റെ മിസൈൽ ആക്രമണം. സ്ഫോടന ശബ്ദങ്ങൾക്കു പിന്നാലെ വലിയ പുക ഉയർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു‌. ഒരു സ്ത്രീ കൊല്ലപ്പെട്ടതായും 40 പേർക്ക് പരുക്കേറ്റതായും ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി ഇറാന്റെ മിസൈൽ ആക്രമണത്തിലാണ് സ്ത്രീ കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം ഇറാനിലെ നൂറിലേറെ സ്ഥലങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇറാൻ ആക്രമണം നടത്തിയത്.

ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചു

ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനമാണ് പോലിസ് സംഘം തടഞ്ഞു പരിശോധിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വടപുറത്തായിരുന്നു സംഭവം. ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം പോലിസ് കൈ കാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയാണെന്ന് അറിയിച്ചു. കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന പെട്ടി താഴെയിറക്കി പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരോട് കോണ്‍ഗ്രസ് നേതാക്കള്‍ പൊട്ടിത്തെറിച്ചു. പൊട്ടിമുളച്ച് എംഎല്‍എയും എംപിയും ആയതല്ലെന്നും ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സര്‍വീസിനുള്ള പാരിതോഷികം തരാമെന്നും ഓര്‍ത്തുവെച്ചോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *