
ചലച്ചിത്ര – ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും സംഘടനയായ കോൺടാക്‌ടിൻ്റെ 2025 -2027 വർഷങ്ങളിലെ പ്രസിഡൻറായി മുഹമ്മദ് ഷായെയും, ജനറൽ സെക്രട്ടറിയായി എം.എം.സലീമിനെയും തിരഞ്ഞെടുത്തു. ട്രഷറർ : വിനീത് അനിൽ, വൈസ് പ്രസിഡൻ്റ് : വഞ്ചിയൂർ പ്രവീൺ കുമാർ, സെക്രട്ടറി : പ്രിയ രാജ്.എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക്, സി.ആർ. ചന്ദ്രൻ, ഗിരിജാ സുരേന്ദ്രൻ, റ്റി.റ്റി. ഉഷ, സോജപ്പൻ കാവാലം, പ്രശാന്ത് കുമാർ, രമേശ് അമ്മാനത്ത്, സുനിൽ തിരുവല്ലം, ദിയാ ചാലക്കുടി, ഷീജ മിയ, രമേഷ് വൈഡ് വിഷൻ, അജയകുമാർ എസ്, സാജൻ ലാൽ, അനിത എ. എസ്, ഉഷ ഗണേഷ്, അനിൽകുമാർ, സന്തോഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു. കോൺടാക്റ്റ് പാട്രൺ വിജയകൃഷ്ണൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അഡ്‌വൈസറി കമ്മറ്റിയിൽ പ്രൊഫസർ അലിയാർ, എം.എഫ്.തോമസ് എന്നിവർ തുടരും.ഇരുപത്തിയെട്ടു വർഷം വിജയകരമായി പിന്നിട്ട “കോൺടാക്ട്”, മലയാള ചലച്ചിത്ര ടെലിവിഷൻ വ്യവസായത്തിലുടനീളമുള്ള പ്രൊഫഷണലുകളെയും കലാകാരന്മാരെയും പിന്തുണയ്ക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സജീവമായ പങ്കിന് പേരുകേട്ട സംഘടനയാണ്. അവർ പുതിയ നേതൃത്വത്തിൻ്റെ കീഴിൽ ചലനാത്മകമായ മറ്റൊരു അധ്യായത്തിന് ഒരുങ്ങുകയാണ്. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമം, അവകാശങ്ങൾ, പ്രൊഫഷണൽ മികവ് എന്നിവ ഉയർത്തിപ്പിടിക്കുന്നതിനുള്ള കോൺടാക്റ്റിൻ്റെ ദൗത്യത്തെ ശക്തിപ്പെടുത്തുന്ന വിപുലമായ അനുഭവസമ്പത്തും സമർപ്പണവും സൃഷ്‌ടിപരമായ കാഴ്ചപ്പാടും ഈ പുതിയ ടീമിനെ മികച്ചതാക്കും.

മനുഷ്യക്കടത്തും ബാലപീഡനവും,ദുരൂഹത നിറഞ്ഞ ‘ലിറ്റിൽ സെന്റ് ജെയിംസ്’ ദ്വീപ്; എന്താണ് ട്രംപ് ഭയക്കുന്ന എപ്സ്റ്റീൻ ഫയൽസ് ?