
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്.അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തത്.കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്. തുടർന്ന് അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിർദേശ പത്രിക നൽകുകയായിരുന്നു. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
കൊഞ്ചിറ സർക്കാർ യു. പി സ്കൂളിന് പുതിയ ഇരുനില മന്ദിരം …

കൊഞ്ചിറ സർക്കാർ യു. പി സ്കൂളിലെ പുതിയ ഇരുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന നിരവധി യു. പി സ്കൂളുകൾ നെടുമങ്ങാട് മണ്ഡലത്തിലുണ്ട്. പൂട്ടാൻ തീരുമാനിച്ച സ്കൂളുകളിലാണ് ഇത്തരം മാറ്റം സംഭവിക്കുന്നത്. ഈ വേനലവധിയിൽ തന്നെ നിർമ്മാണ പ്രവർത്തി കാര്യക്ഷമമായി നടത്താൻ പഞ്ചായത്തും പി.ടി.എയും ശ്രദ്ധനൽകണമെന്നും മന്ത്രി പറഞ്ഞു.സ്കൂൾ തുറക്കുമ്പോൾ വർണ്ണ കൂടാരം ഉദ്ഘാടനവും ഉണ്ടാകും.സംസ്ഥാന സർക്കാരിന്റെ കിഫ്‌ബി ഫണ്ട് ഒരു കോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരുനില മന്ദിരം നിർമ്മിക്കുന്നത്. ആദ്യ നിലയിൽ രണ്ടു ക്ലാസ്സ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ടോയിലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ മൂന്ന് ക്ലാസ്സ് മുറികളും ഉണ്ട്.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാജയൻ, കൊഞ്ചിറ വാർഡ് മെമ്പർ എം. സതീശൻ, കിലാ റീജിയണൽ മാനേജർ എ. ഹയറുന്നിസ്സ, സ്കൂൾ ഹെഡ്മാസ്സർ എം. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
