തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബയോ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.കേരളത്തിൽനിന്നുള്ള ആശുപത്രി മാലിന്യം തിരുനെൽവേലിയിലെ ഗ്രാമങ്ങളില്‍ തള്ളിയ സംഭവം വലിയ വിവാദമായിരുന്നു. തിരുനെൽവേലി ജില്ലയിലെ 6 ഇടങ്ങളിലായി തള്ളിയ കേരളത്തിൽ തിരികെ എത്തിച്ചു. വിഷയം പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണലാണ് മാലിന്യം തിരികെ കൊണ്ടുപോകാൻ നിർദേശം നൽകിയത്.സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറായ നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരൈ, സദാനന്ദൻ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തിതു. മാലിന്യം തള്ളിയ സംഭവത്തിൽ ഇതുവരെ 6 കേസുകൾ തമിഴ്നാട് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *