EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തോമസ് പ്രഥമൻ ബാവായ്ക്ക് യാത്രാമൊഴി, കബറടക്കം ഇന്ന് …

യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്. ഇന്ന് വൈകീട്ട് പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ കബറടക്കും.മുഖ്യന്ത്രി ഇന്ന് രാവിലെ അന്ത്യാഞ്‌ജലി അർപ്പിക്കും. സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ് ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് അത്താനാസിയോസ് തോമ ഡേവിഡ് എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം പുത്തൻകുരിശിൽ എത്തിച്ചത്. നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. പാത്രിയാർക്കാ സെന്ററിൽ കബറടക്കശുശ്രൂഷ നടക്കുന്നതിന്റെ ഭാഗമായി ഇന്ന് പുത്തൻകുരിശിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ബാവയുടെ അന്ത്യം. പ്രതിസന്ധിഘട്ടങ്ങളില്‍ സഭയെ മുന്നോട്ട് നയിച്ച ഊര്‍ജവും ശക്തിയുമായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. 50 വർഷക്കാലത്തോളം സഭയെ അദ്ദേഹം മുന്നിൽനിന്ന് നയിച്ചു. അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടത് ബാവയാണ്. വൈദികന്‍, ധ്യാനഗുരു, സുവിശേഷപ്രസംഗകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തി.

വെള്ളയമ്പലം ബസ് വെയിറ്റിംഗ് ഷെൽട്ടറും ഹൈടെക്ക്

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ എട്ടാമത്തെ ഹൈടെക് ബസ് ഷെൽട്ടർ വെള്ളയമ്പലം ജംഗ്ഷനിൽ
പണി പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു നൽകി. വെള്ളയമ്പലം-ശാസ്തമംഗലം റോഡിലാണ് ഹൈടെക്ക് ബസ്ഷെൽട്ടർ നിർമ്മിച്ചിരിക്കുന്നത്. ബസ്കാത്തിരിക്കുന്നവർക്ക് സുഖകരമായി ഇരിക്കാൻ കഴിയുന്നസീറ്റുകൾ, ടി.വി, എഫ്.എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈൽചാർജ്ജിംഗ് സ്റ്റേഷൻ, മാഗസിൻ സ്റ്റാന്റ്, സുരക്ഷാ ക്യാമറ എന്നിവ സഹിതം അതി മനോഹരമായ ഡിസൈനിലാണ് ബസ്കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. യാതൊരുവിധസർക്കാർ ഫണ്ടും വിനിയോഗിക്കാതെയാണ് ഹൈടെക്ക് ബസ്ഷെൽട്ടറുകൾ നിർമ്മിക്കുന്നത്. പ്രമുഖ പരസ്യ സ്ഥാപനമായദിയ സൈൻസ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെനിർദ്ദേശ പ്രകാരം കാത്തിരിപ്പ് കേന്ദ്രത്തിന്റെ രൂപകൽപ്പനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *