ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ നടപടിയെ എല്ലാ അർത്ഥത്തിലും ജനങ്ങൾ പ്രതിരോധിക്കുമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.വിസി നിയമനത്തിന് ഗവർണർ തന്നെ തയ്യാറാക്കിയ സെർച്ച് കമ്മിറ്റി വിജ്ഞാപനമടക്കം പിൻവലിച്ചാണ് വിസി പുനർനിയമനം നടത്തിയത്. സംസ്ഥാനത്തിന്റെ കീഴിലുള്ളതും സർക്കാർ ഫണ്ടുനൽകുന്നതുമായ സർവകലാശാലകളിലെ നിയമനം നടത്തുമ്പോൾ സംസ്ഥാന സർക്കാരുമായി ആലോചിക്കണമെന്ന നിയമപരമായ ബാധ്യതയോ ജനാധിപത്യ മര്യാദയോ ഗവർണർ പാലിച്ചില്ല.വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം നടത്താനാണ് ഗവർണർ ശ്രമിക്കുന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും ഇംഗിതത്തിന് വഴങ്ങുന്നവരെയാണ് ഗവർണർ സർവകലാശാല സെനറ്റിലേക്ക് നോമിനേഷൻ ചെയ്തത്. കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടിക്കെതിരെ ചർച്ചകൾ നടത്തിയ മാധ്യമങ്ങൾക്ക് ഗവർണറുടെ നടപടി വാർത്തപോലുമല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കോഴ ആരോപണം അടിസ്ഥാന രഹിതം: തോമസ് കെ തോമസ്…
തനിക്കെതിരായ കോഴ ആരോപണം അടിസ്ഥാന രഹിതമെന്ന് എൻസിപി (ശരദ് പവാർ) നേതാവ് തോമസ് കെ തോമസ്. മന്ത്രിയാകുമെന്ന ഘട്ടത്തിലാണ് ആരോപണം ഉയർന്നുവന്നതെന്നും എന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.എൽഡിഎഫ് എംഎൽഎമാരായ ആന്റണി രാജു, കോവൂർ കുഞ്ഞുമോൻ എന്നിവരോട് കൂറുമാറാൻ തോമസ് കെ തൊമസ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ബിജെപി സഖ്യകക്ഷിയായ എൻസിപി (അജിത് പവാർ) പക്ഷത്തേക്ക് ചേരാനായിരുന്നു ക്ഷണമെന്നും ഇതിനായി 50 കോടി വീതം രണ്ട് പേർക്കും ഓഫർ ചെയ്തിരുന്നുവെന്നും ആരോപണമുയർന്നിരുന്നു.രണ്ട് എംഎൽമാരെ മുന്നണി മാറ്റിയിട്ട് എന്താണ് ഉപകാരമെന്നും എന്റെ കയ്യിൽ എങ്ങനെയാണ് ഇത്രയും പണമെന്നും വാർത്താസമ്മേളനത്തിൽ തോമസ് കെ തോമസ് ചോദിച്ചു.
സി.പി.എമ്മിലെ ജീര്‍ണത ഇടതു മുന്നണിയുടെ ശൈഥില്യത്തില്‍ അവസാനിക്കും വി.ഡി. സതീശന്‍…
സി.പി.എമ്മിലെ ജീര്‍ണത ഇടതു മുന്നണിയുടെ ശൈഥില്യത്തില്‍ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുറ്റബോധം ഉള്ളതു കൊണ്ടാണ് കോണ്‍ഗ്രസും മുസ് ലീംലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയില്‍ പറഞ്ഞത്. കേരളത്തിലെ സി.പി.എമ്മിനെ സംഘ്പരിവാര്‍ തൊഴുത്തില്‍ കെട്ടിയ ആളാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാനും അദ്ദേഹത്തിനും കുടുംബത്തിനും എതിരായ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുംട അന്വേഷണം മരവിപ്പിക്കുന്നതിനും വേണ്ടി പിണറായി വിജയന്‍ സംഘ്പരിവാറുമായി നടത്തിയ ഗൂഡാലോചനകളാണ് കേരളത്തിലെ സി.പി.എമ്മിനെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. ഇതേ മുഖ്യമന്ത്രിയാണ് രണ്ടാം തവണ അധികാരത്തില്‍ എത്തിയ ഉടനെ ഔദ്യോഗിക കാര്‍ ഉപേക്ഷിച്ച് മാസ്‌കറ്റ് ഹോട്ടലില്‍ എത്തി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.