EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



പി പി ദിവ്യയെ യാത്രയയപ്പിന് ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ …

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. യാത്രയയപ്പ് സംഘടിപ്പിച്ചത് ഞാനല്ല. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പി പി ദിവ്യ എത്തിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് ക്ഷമചോദിച്ച് എഴുതിയ കത്ത് തന്റെ കുറ്റസമ്മതമായി കാണരുതെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. എന്ത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.നവീന്‍ ബാബുവിന്റെ മരണത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയിലെ പരാമര്‍ശങ്ങള്‍ക്കെതിരായാണ് കലക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. കലക്ടര്‍ വിളിച്ചതിനെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യ വാദിക്കുന്നത്.

പിപി ദിവ്യയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: രമേശ്‌ ചെന്നിത്തല

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലയാലപ്പുഴയില്‍ നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേസ് തേച്ചു മാച്ചു കളയാന്‍ എല്ലാ ശ്രമവും സിപിഎം നടത്തുന്നുണ്ട്. പക്ഷേ അനതിന് അനുവദിക്കില്ല. കേസ് നടത്താന്‍ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. വല്ലാത്ത സങ്കാടവസ്ഥയിലാണ് ആ കുടുംബം. ഇനി ഇത്തരമൊരവസ്ഥ ആര്‍ക്കുമുണ്ടാകരുത് എന്നവര്‍ ആഗ്രഹിക്കുന്നു.സംശുദ്ധമായ ഔദ്യോഗിക ജീവിതം നയിച്ച ആളായിരുന്നു നവീന്‍ ബാബു എന്നാണ് മനസിലാകുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയാണ് ഇപ്പോള്‍ സിപിഎം. കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വ്യാജമായ വിജിലന്‍സ് പരാതി അടക്കം ഉണ്ടാക്കിയിരിക്കുന്നത്. ഇതുപോലെ തന്നെയാണ് ആന്തൂരില്‍ സാജന്‍ എന്ന പ്രവാസിയെ ഇവര്‍ മരണത്തിലേക്കു തള്ളിവിട്ടത്. എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമളയാണ് അന്ന് സാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായത്. എന്നാല്‍ ആവിഷയത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് കേസ് അവസാനിപ്പിച്ചു.

കേസുമായി മുന്നോട്ടു പോകരുതെന്ന് ആ കുടുംബത്തെ ഭീഷണിപ്പെടുത്തി. അവര്‍ക്ക് രണ്ട് കുട്ടികളുണ്ടായതു കൊണ്ട് അവര്‍ കേസുമായി മുന്നോട്ടു പോയില്ല. അതേ അനുഭവം ഈ കുടുംബത്തിനുണ്ടാകരുത്. കേസ് തേച്ചു മാച്ചു കളയാന്‍ സിപിഎം ശ്രമിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കമ്മിറ്റി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു മുന്നില്‍ അവര്‍ക്ക് യാതൊരു വിലയുമുണ്ടാകാന്‍ പോകുന്നില്ല. കാരണം അവരാണ് നാടു ഭരിക്കുന്നത്. എന്തുകൊണ്ട് നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കാണുന്നില്ല എന്നതും അന്വേഷിക്കണം. ഇനി ആര്‍ക്കും ആന്തൂരിലെ സാജന്റെ കുടുംബത്തിന്റെ അനുഭവം ഉണ്ടാകരുത്. അധികാരരത്തിന്റെ അഹങ്കാരമാണ് ഇവര്‍ക്ക്. കുഞ്ഞു പിണറായിമാര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കേരളത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചു. പാലക്കാട് സിപിഎം സ്വതന്ത്രനായി സരിനും ചേലക്കരയിൽ മുൻ എംഎൽഎ യുആർ പ്രദീപുമാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ.

Leave a Comment

Your email address will not be published. Required fields are marked *