മുന്‍ ഡിജിപി ശ്രീലേഖ ബിജെപിയില്‍ …

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ ബിജെപിയില്‍. തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നു ശ്രീലേഖ അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച സുരേന്ദ്രന്‍ ബൊക്കയും താമരപ്പൂവും നല്‍കി. പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി വിപ്ലവകരമായ പല തീരുമാനങ്ങളും എടുത്ത ഉദ്യോഗസ്ഥയാണ് ശ്രീലേഖയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശ്രീലേഖയുടെ അനുഭവ സമ്പത്ത് വരുംവര്‍ഷങ്ങളില്‍ പാര്‍ട്ടിക്ക് ഗുണമാവുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *