കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ഇഡി രണ്ടാം ഘട്ട അന്വേഷണത്തിലേക്ക്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് നോട്ടീസ് അയച്ചു. ബുധനാഴ്ച ഹാജരാവാനാണ് നോട്ടീസില്‍ ആവശ്യം. കേസുമായി ബന്ധപ്പെട്ട് നേരത്തേ സിപിഎം പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്‌കാട്, മധു അമ്പലപുരം നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ എം എം വര്‍ഗീസിനെ ഇ ഡി വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മുന്‍ മന്ത്രി എ സി മൊയ്തീന്‍, എം കെ കണ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചേക്കുമെന്നാണ് സൂച. കേസില്‍ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സിപിഎം ഉന്നതനേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്. കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം. ഇതിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ആര്‍ബിഐ ഉള്‍പ്പെടെയുള്ളവര്‍ക്കും കൈമാറിയിട്ടുണ്ട്.
കാട്ടാന ചവിട്ടിക്കൊന്ന ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം നല്‍കാന്‍ ശുപാര്‍ശ…
തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യും.10 ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും.മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും, താത്കാലിക ജോലി ഉടന്‍ നല്‍കും.റാന്നി ഡിഎഫ്ഒ, പത്തനംതിട്ട എസ്പി , ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പുരോഹിതര്‍, എംപി ആന്റോ ആന്റണി, അനില്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം. ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും യോഗം ശുപാര്‍ശ ചെയ്തു.സുരക്ഷയ്ക്ക് താത്കാലിക വാച്ചര്‍മാരെ നിയമിക്കും.നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കണമല ഡെപ്യൂട്ടി റേഞ്ചര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി.
കടം എടുക്കുന്നത് അപകടം, സുപ്രീംകോടതി വിധി കേരളത്തിന് തിരിച്ചടി …
നിത്യനിദാന ചെലവുകൾക്ക് പോലും കടമെടുക്കേണ്ടി വരുന്ന സാഹചര്യം കേരളത്തെ അപകടത്തിലാക്കുമെന്ന് പ്രതിപക്ഷവും കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലും (സിഎജി) മുന്നറിയിപ്പ് നൽകിയപ്പോൾ ഉറഞ്ഞുതുള്ളിയ ഇടതുസർക്കാരിനുള്ള തിരിച്ചടിയായി സുപ്രീംകോടതി വിധി. കൂടുതൽ കടമെടുക്കുന്നതിന് അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് തിരിച്ചടിയായത് 2016 മുതൽ 2020 വരെ എടുത്ത അധിക കടമാണ്. ഈ കാലയളവിൽ എടുത്ത അധികകടം പിന്നീടുള്ള വർഷങ്ങളിലെ കടപരിധിയിൽ കുറവുവരുത്താൻ കേന്ദ്രത്തിന് അധികാരം ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കടമെടുപ്പ് വിഷയത്തിൽ കേരളം നേരിടാൻ പോകുന്ന പ്രതിസന്ധിയെക്കുറിച്ച് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും നൽകിയ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാതിരുന്നതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് പ്രധാന കാരണം. അതേസമയം, സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടത് ഗുണകരമെന്ന് പറഞ്ഞ് വിഷയം ലഘൂകരിക്കാനാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ശ്രമിക്കുന്നതെങ്കിലും ഈ വിഷയത്തിൽ സംസ്ഥാനം നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയാകുമെന്നതാണ് ഗൗരവതരം.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂർത്തും ആഢംബരവും ആർഭാട ചെലവുകളും ഖജനാവ് കാലിയാക്കുമെന്നും സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ശമ്പളവും പെൻഷനും നൽകുന്നത് അടക്കമുള്ള നിത്യനിദാന ചെലവുകൾക്ക് വൻ പലിശയ്ക്ക് കടമെടുക്കുന്നത് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൊണ്ടെത്തിക്കുമെന്നും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി.ഡി സതീശൻ എംഎൽഎ നിയമസഭയിൽ കാര്യകാരണ സഹിതം വിശദീകരിച്ചിരുന്നു. എന്നാൽ, അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഈ വാദത്തെ പരിഹസിച്ച് തള്ളുകയായിരുന്നു. അമേരിക്കൻ മോഡൽ വികസന പരിപ്രേക്ഷ്യം എന്നായിരുന്നു അന്ന് ധനമന്ത്രിയുടെ വാദം.എന്തെല്ലാം പ്രതിസന്ധിയുണ്ടായാലും അത് പരിഹരിക്കാൻ കിഫ്ബി എന്ന സംവിധാനമുണ്ടെന്നായിരുന്നു അന്ന് തോമസ് ഐസക്കിന്റെ വാദം. എന്നാൽ, കിഫ്ബിയെടുക്കുന്ന കടത്തിന്റെ പരിധിയെക്കുറിച്ചും അങ്ങനെയെടുക്കുന്ന കടത്തിന്റെ തിരിച്ചടവിനെയും പലിശയെക്കുറിച്ചും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചോദ്യമുയർത്തിയപ്പോൾ അതൊക്കെ ഞങ്ങൾക്കറിയാമെന്ന മറുപടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റേത്.ഇപ്പോൾ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായിരിക്കുന്നതും സർക്കാരിന്റെ ഈ നിലപാടിനാണ്. കേരളത്തിലെ ധനകാര്യ മാനേജ്‌മെന്റിലെ കെടുകാര്യസ്ഥ കാരണം ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവിലുള്ളത്.2016 മുതൽ 2020 വരെയുള്ള കാലയളവിൽ 14479 കോടി രൂപ കേരളം അധികകടം എടുത്തിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കിഫ്‌ബിയിലൂടെ മാത്രം എടുത്ത കടമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ മറ്റ് മാർഗ്ഗങ്ങളിലൂടെയും സംസ്ഥാനം കടമെടുത്തിരുന്നു. 2016 മുതലുള്ള നാല് വർഷങ്ങളിൽ കേരളം അധികകടം എടുത്തിട്ടുണ്ടെന്ന് സംസ്ഥാനം സമ്മതിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ 14 ധനകാര്യ കമ്മീഷന്റെ കാലയളവിൽ എടുത്ത ഈ കടം, 15-ാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ വെട്ടികുറയ്ക്കാനാകില്ലെന്നായിരുന്നു കേരളത്തിന്റെ വാദം.എന്നാൽ 15-ാം ധനകാര്യ കമ്മീഷന്റെ തുടക്കം മുതൽ കേരളത്തിന്റെ കടപരിധിയിൽ വെട്ടി കുറവ് വരുത്തുന്നുണ്ട് എന്ന കേന്ദ്രവാദം സുപ്രീം കോടതി തങ്ങളുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 – 22 സാമ്പത്തിക വർഷത്തിൽ 9197.15 കോടിയും, 2022 -23 ൽ 13067.78 കോടിയും, 2023 – 24 ൽ 4354.72 കോടി രൂപയുമാണ് കടപരിധിയിൽ വെട്ടി കുറവ് വരുത്തിയിരിക്കുന്നത്. ഫലത്തിൽ തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ എടുത്ത അധികകടത്തിന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ കടപരിധിയിൽ 26619 കോടിയുടെ വെട്ടിക്കുറവാണ് കേന്ദ്രം ഇതുവരെ വരുത്തിയത്.ഒരു ധനകാര്യ കമ്മീഷന്റെ കാലയളവിൽ സംസ്ഥാനം കൂടുതൽ കടമെടുത്താൽ അടുത്ത ധനകാര്യ കമ്മീഷന്റെ കാലയളവിലെ കടപരിധിയിൽ കേന്ദ്ര സർക്കാരിന് കുറവ് വരുത്താം എന്നാണ് തങ്ങളുടെ പ്രാഥമിക വിലയിരുത്തലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കേണ്ടത് കേരളം നൽകിയ സ്യൂട്ട് ഹർജിയിൽ ഭരണഘടന ബെഞ്ചാണെന്നും കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കുമാരപുരം പൊതുജനം റോഡിൽ 10 സെന്റ് വസ്തു വില്പനയ്ക്ക്…