സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടലാക്രമണം. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ശക്തമായ തിരമാലകളും കാറ്റും ഇവിടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളില്‍ വെള്ളം കയറിയിട്ടുമുണ്ട്. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. പൊഴിയൂരില്‍ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു…
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും പ്രതി കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരാണ്. നേരത്തെ അയൽവാസികളായിരുന്നു ഇരുവരുമെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം…
കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം. പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കുടിലില്‍ ബിജുവാണ് (58) കൊല്ലപ്പെട്ടത്.പുലര്‍ച്ചെ 1.30ഓടെ ആയിരുന്നു സംഭവം. വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താന്‍ ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
ക്ലിഫ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കുമെന്ന്; സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്…
സർക്കാർ തങ്ങളെ ചതിച്ചെന്ന് സിദ്ധാർത്ഥൻ്റെ കുടുംബം. ആഭ്യന്തര വകുപ്പ് തന്നെ പറഞ്ഞു പറ്റിച്ചെന്നും ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ക്ലിഫ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കുമെന്നും സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്. സിദ്ധാർത്ഥന്റെ 41 ആം ദിനത്തിലെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം നെടുമങ്ങാട്ടെ വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അകാലത്തിൽ പൊലിഞ്ഞ പ്രിയപുത്രന്റെ വേർപാടിൽ വിലപിക്കുമ്പോഴും മകന് നീതി തേടിയുള്ള യാത്ര തുടരുകയാണ് സിദ്ധാർത്ഥന്റെ കുടുംബം. സിദ്ധാർത്ഥന്റെ വേർപാടിന്റെ 41 ആം ദിനം സിദ്ധാർത്ഥ് അന്ത്യവിശ്രമം കൊള്ളുന്ന കുടുംബവീട്ടുവളപ്പിൽ വിവിധ ചടങ്ങുകൾ നടന്നു. ചടങ്ങുകൾക്കിടയിൽ പ്രിയ പുത്രന്റെ വേർപാടിൽ വിലപിച്ച സിദ്ധാർത്ഥൻ്റെ മാതാവ് തളർന്നു വീണു.
കുമാരപുരം പൊതുജനം റോഡിൽ 10 സെന്റ് വസ്തു വില്പനയ്ക്ക്…