മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ മുന്‍ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മകന്റെ ഭാര്യ അര്‍ച്ചന പാട്ടീല്‍ ചകുര്‍കര്‍ ബിജെപിയില്‍ ചേര്‍ന്നു. ഉദ്ഗിറിലെ ലൈഫ്‌കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് അര്‍ച്ചന. ഇവരുടെ ഭര്‍ത്താവ് ശൈലേഷ് പാട്ടീല്‍ ചകുര്‍കര്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അംഗത്വം സ്വീകരിച്ച ശേഷം അര്‍ച്ചന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരീശക്തി വന്ദന്‍ അധിനിയം ഏറെ സ്വാധീനിച്ചു. ലാത്തൂരില്‍ ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപിയ്‌ക്കൊപ്പവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കും. ഒരിക്കലും ഔദ്യോഗികമായി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബിജെപി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അര്‍ച്ചന ബിജെപി അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്ച ഫഡ്‌നാവിസുമായി അര്‍ച്ചന കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത് മുംബൈയിലെ അദ്ദഹത്തിന്റെ വസതിയായ സാഗറില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2004 മുതല്‍ 2008 വരെ ശിവരാജ് പാട്ടീല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു.
നാടക പ്രവർത്തകൻ കുപ്പുസ്വാമി അന്തരിച്ചു…
ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യത്തെ നാടക ഗവേഷകൻ കുപ്പുസ്വാമി മരുതൻ (39) അന്തരിച്ചു. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മരണം. തലയിലെ ശസ്‌ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്നു. ഷോളയൂർ ആനക്കട്ടിയിലെ പരേതരായ മരുതന്റെയും മണിയുടെയും മകനാണ്. സംസ്കാരം ഞായറാഴ്ച ആനക്കട്ടിയിലെ ഊര് ശ്മശാനത്തിൽ. ഭാര്യ: ജയന്തി. സഹോദരൻ: രാമസ്വാമി.
നടക്കുന്നത് ഏകാധിപത്യം, ജനാധിപത്യ രാജ്യമെന്നത് ചരിത്രമാകും ; രമേശ് ചെന്നിത്തല…
പ്രതിപക്ഷത്തെ വേട്ടയാടാനും എതിർശബ്ദം അടിച്ചമർത്താനും സിബിഐയെയും ഇ.ഡിയെയും ഉപയോഗിക്കുകയാണ് മോദി സർക്കാർ. പൊതു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ സർക്കാരിന്റെ ഈ രാഷ്ട്രീയവേട്ട പ്രതിപക്ഷത്തെ തളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ചെന്നിത്തലയുടെ പ്രതികരണം. ആദായ നികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കുമ്പോള്‍, നടപടികള്‍ കടുപ്പിച്ച് ആദായ നികുതി വകുപ്പും തിരിച്ചടിക്കുന്നു. 2020-21, 2021 -22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് നിര്‍ദ്ദേശം.
KERALA
‘വ്യാജ പ്രചാരണം പൊളിഞ്ഞു’; അച്ചു ഉമ്മൻ ഏപ്രിൽ 6ന് പത്തനംതിട്ടയിൽ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ചാണ്ടി ഉമ്മൻ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്ന് തരത്തിലുള്ള വാർത്തകളും പോസ്റ്ററുകളും സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിച്ചിരുന്നു. സിപിഎം-ബിജെപി സൈബർ പോരാളികളാണ് ഇത്തരത്തിലുള്ള തെറ്റായ വാർത്ത വ്യാപകമായി പ്രചരിപ്പിച്ചത്. ‘പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനില്‍ കെ ആന്റണി തന്റെ ബാല്യകാല സുഹൃത്താണെന്നും അതിനാൽ മണ്ഡലത്തിൽ എത്തില്ലെന്നുമായിരുന്നു’ വ്യാജ പ്രചാരണം. ഇതിന് മറുപടിയായി യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ ചിത്രം ഉൾപ്പെടെ തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അച്ചു ഉമ്മന്റെ മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ ആറിന് അച്ചു ഉമ്മൻ മണ്ഡലത്തിൽ എത്തുകയും ചെയ്യും. സത്യാവസ്ഥ വെളിപ്പെടുത്തി അച്ചു ഉമ്മൻ രംഗത്ത് എത്തിയതോടെ വ്യാജ വാർത്തകൾ നിഷ്ഫലമായിരിക്കുകയാണ്.
കുമാരപുരം പൊതുജനം റോഡിൽ 10 സെന്റ് വസ്തു വില്പനയ്ക്ക്