വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന മുന്നറിയിപ്പുമായി ഐഎസ്ആർഒ.2022 ഡിസംബർ 27മുതൽ ഈ വർഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞുതാണത്.കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റിമീറ്റർ മാത്രം ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിൽ നിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി ഇടിയുന്നതിന്റെ വേഗത കൂടിയത്.ഐഎസ്ആർഒയുടെ നാഷണൽ റിമോർട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്‌സി) ആണ് ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ചത്.