ഇന്നു രാവിലെ കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു. പടിഞ്ഞാറെത്തറ പുതുശേരി സാലു(52) ആണു മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് ഇദ്ദേഹത്തെ കടുവ ആക്രമിച്ചത്. നാട്ടുകാർ ഓടിയെത്തി അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. പരുക്ക് മരണകാരണമല്ലെന്നു ഡോക്റ്റർമാർ. കടുവയുടെ ആക്രമണത്തിനു പിന്നാലെ സാലുവിന് ഹൃദയാഘാതവുമുണ്ടായി. ഇതാവാം മരണകാരണമെന്നാണ് ഡോക്റ്റർമാർ പറയുന്നത്. എന്നാൽ ജനവാസ മേഖലയിൽ വന്യജീവികളിറങ്ങി മനുഷ്യരെ ആക്രമിക്കുന്നതിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്.ഇന്നു വൈകുന്നേരം വരെ കടുവയ്ക്കു വേണ്ടിയുള്ള തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. കെണി വച്ച് വനപാലകർ മടങ്ങുകയും ചെയ്തു. ജനങ്ങൾക്കു ജാഗ്രതാ നിരർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം. എന്നാൽ മനുഷ്യനെ ആക്രമിച്ച കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി ജനങ്ങൾ പ്രതിഷേധിക്കുന്നു.