കാസർഗോഡ് അംഗടിമുഗർ ജിഎച്ച്എസ്എസ് സ്‌കൂളിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി. ചൊവ്വാഴ്‌ച വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടയിലാണ് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ബസ് സ്റ്റോപ്പിൽ തടഞ്ഞുവെച്ച് റാഗ്ചെയ്‌തത്.സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സാങ്കൽപ്പികമായി മോട്ടർ സൈക്കിൾ ഓടിക്കാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വിസമ്മതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിദ്യാർഥികൾക്കെതിരെ സ്‌കൂളിന്റെ ഭാഗത്തു നിന്നും ഉടൻ നടപടിയുണ്ടാകും.