കേരളത്തിലെ ഇടതുമുന്നണി സർക്കാരിൽ സർവ്വത്ര അഴിമതിയും കുടുംബാധിപത്യവുമാണെന്നും, ഇടതുപക്ഷ ആശയങ്ങളിൽ പൂർണമായും വെള്ളം ചേർക്കപ്പെട്ടെന്നും ബി.പി.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ കുറ്റപ്പെടുത്തി.വിധ്വംസക തീവ്രവാദ ശക്തികളുടെ വിളനിലമായി കേരളം മാറി.ഇടതുപക്ഷ സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് തീവ്രവാദശക്തികൾ അരാജകത്വം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.