ബാലിസ്റ്റിക് മിസൈലുകള്‍ ട്രാക്ക് ചെയ്യാന്‍ ശേഷിയുള്ള ചൈനീസ് കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്. യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് കപ്പലിന്റെ നീക്കമെന്നാണ് കരുതുന്നത്. ശ്രീലങ്കന്‍ തീരത്തെ ചൈനീസ് സൈനികസംവിധാനത്തിന്റെ സാന്നിധ്യം ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. യുവാങ് വാങ് വിഭാഗത്തിലുള്ള കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് ആഗസ്റ്റ് 11, 12 തിയ്യതികളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാറ്റലൈറ്റുകളെയും ബാലിസ്റ്റിക് മിസൈലുകളെയും ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ഉപകരണങ്ങള്‍ കപ്പലിലുണ്ട്. 400 പേരാണ് ജോലിക്കാര്‍. വലിയ ആന്റിനകളും സെന്‍സറുകളും കപ്പലിന്റെ ഭാഗമാണ്.