നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്ന് പരാതി.കൊല്ലം ചടയമംഗലത്ത് പരീക്ഷ എഴുതിയവർക്കാണ് ദുരനുഭവമുണ്ടായത്.ആയൂരിലുള്ള ഒരു കോളേജിലാണ് സംഭവം നടന്നത്.പെൺകുട്ടികളിൽ ഒരാളുടെ രക്ഷകർത്താവാണ് കൊട്ടാരക്കര ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്.എന്നാൽ ഇക്കാര്യം അറിയില്ലെന്നും നീറ്റ് സംഘം തന്നെ നിയോഗിച്ച ഒരു ഏജൻസിയ്ക്കാണ് പരീക്ഷയ്ക്കെത്തുന്ന കുട്ടികളെ പരിശോധിക്കാനുള്ള ചുമതലയെന്നുമാണ് കോളേജ് അധികൃതർ പറഞ്ഞത്.മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ശബ്ദം കേട്ടതുകൊണ്ടാകാം ഇത്തരത്തിൽ പരിശോധന നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടികളെ ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.