തീർഥാടനകേന്ദ്രമായ അമർനാഥിൽ മേഘവിസ്ഫോടനത്തെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 15പേർ മരിച്ചതായി അധികൃതർ അറിയിച്ചു. 40 പേരെ കാണാതായിട്ടുണ്ട്.15,000 തീർഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ദുരന്തനിവാരണസേന വ്യക്തമാക്കി. തെക്കൻ കശ്മീരിലെ ഗുഹാക്ഷേത്രമായ അമർനാഥിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം 5.30ഓടെയാണ് മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തത്. പ്രദേശം വെള്ളത്തിനടിയിലായതിനാൽ അമർനാഥ് യാത്ര താൽക്കാലികമായി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് അറിയിച്ചു