ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി മന്ത്രിസഭാംഗങ്ങളുടെ കൂട്ടരാജി തുടരുന്നതോടെ ബ്രിട്ടനിൽ ബോറിസ് ജോൺസൻ സർക്കാർ പ്രതിസന്ധിയിൽ. ബുധൻ വൈകിട്ടോടെ ആറ് മന്ത്രിമാർകൂടി രാജിവച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ മന്ത്രിമാർ, സോളിസിറ്റർ ജനറൽ, ഉന്നത നയതന്ത്ര പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ രാജിവച്ചവരുടെ എണ്ണം 34 ആയി.