പ്രവാസി യുവാവിനെ വിമാനത്താവളത്തില്‍നിന്നും തട്ടി കൊണ്ട് പോയി ഫ്‌ലാറ്റിലും വീട്ടിലുമായി തടങ്കലില്‍ പാര്‍പ്പിച്ചു മാരകായുധങ്ങള്‍ ഉപയോഗിച്ച് അതിക്രൂരമായി അടിച്ചും കീറി മുറിച്ചും പൈശാചികമായി കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. എടത്തനാട്ടുക്കര, ആക്കപ്പറമ്പ് സ്വദേശികളായ ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടില്‍ വീട്ടില്‍ അല്‍ത്താഫ് (31), ആക്കപ്പറമ്പ് കല്ലിടുമ്പ് സ്വദേശി ചോലക്കല്‍ വീട്ടില്‍ റഫീഖ് മുഹമ്മദ് മുസ്തഫ എന്ന മുത്തു (34), എടത്തനാട്ടുക്കര സ്വദേശി പാറക്കോട്ടു വീട്ടില്‍ അനസ് ബാബു എന്ന മണി (40), പൂന്താനം സ്വദേശി കോണികുഴിയില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ അലി എന്ന അലിമോന്‍ വയസ് (40), പൂന്താനം കൊണ്ടി പറമ്പ് സ്വദേശി പുത്തന്‍ പരിയാരത്ത് വീട്ടില്‍ മണികണ്ഠന്‍ എന്ന ഉണ്ണി (38) എന്നിവരെയാണ് മേലാറ്റൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.