ഉപതിരഞ്ഞെടുപ്പു നടക്കുന്നതു തൃക്കാക്കരയിലാണെങ്കിലും ചർച്ചകൾ കണ്ണൂരിന്റെയും ശ്രീലങ്കയുടെയും പേരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനയാണു കണ്ണൂരിനെ തൃക്കാക്കരയിലേക്കു കൊണ്ടുവന്നത്.മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തെ ന്യായീകരിക്കാൻ സുധാകരൻ കൂട്ടുപിടിച്ചതു അതു ‘കണ്ണൂരിൽ പ്രാദേശികമായി ഉപയോഗിക്കുന്ന ഉപമ’ മാത്രമെന്നായിരുന്നു. മറുപടിയായി മുഖ്യമന്ത്രിയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പലവിധ ഉപമകൾ പ്രയോഗിച്ചു. പൊലീസ് കേസ് വരെ എത്തിയപ്പോഴാണു കേസുമായി മുന്നോട്ടു പോകാൻ സർക്കാരിനു താൽപര്യമില്ലെന്നു മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. …