കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 1101 ഗ്രാം സ്വർണവുമായി യുവാവ് പിടിയിൽ… Leave a Comment / Kerala news, latest news / By en24tv / May 21, 2022 May 21, 2022 കരിപ്പൂർവിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിയ 1101 ഗ്രാം സ്വർണവുമായി യുവാവിനെ പൊലീസ് പിടികൂടി. ശനിയാഴ്‌ച ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിൽ കരിപൂർ വിമാനത്താവളത്തിലെത്തിയ തിരൂരങ്ങാടി സ്വദേശി അബ്ബാസാണ് പോലീസിന്റെ പിടിയിലായത്.1101 ഗ്രാം സ്വർണ്ണം, മിശ്രിത രൂപത്തിൽ 4 ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് അബ്ബാസ് കടത്തിയത്. അബ്ബാസിൽ നിന്നും സ്വർണ്ണം സ്വീകരിക്കാൻ എയർപോർട്ടിലെത്തി കാത്തു നിന്ന കൊടുവള്ളി സ്വദേശികളായ ഷംനാദ്, നൗഫൽ എന്നിവരേയും അവർ വന്ന ബലേനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി… Leave a Comment / Kerala news, latest news / By en24tv
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ… Leave a Comment / International News, Kerala news, latest news / By en24tv
തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി Leave a Comment / International News, Kerala news, latest news / By en24tv