EN24TV

പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു…

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളില്‍ ഒന്ന് തുറന്നു. നാല് ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴ തുടരുകയാണെന്നും പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തീരദേശ മേഖല ഉള്‍പ്പടെ ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *