നാട്ടുവൈദ്യനെ കൊലപ്പെടുത്തി, വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.2020 ഒക്‌ടോബറിലാണ് മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബ ഷരീഫ് കൊല്ലപ്പെട്ടത്.ആരുമറിയാതെ പോകുമായിരുന്ന അരുംകൊല, സെക്രട്ടറിയേറ്റിന്റെ മുന്നിൽ നിന്ന് പ്രതികൾ തന്നെയാണ് പൊലീസുകാരോട് വിളിച്ചുപറഞ്ഞത്.അതിനുപ്രേരിപ്പിച്ചതാകട്ടെ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ മറ്റുള്ളവർക്കെതിരെ നൽകിയ കവർച്ചാ കേസും.