തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തുന്നു. എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ട് നാലിന് പാലാരിവട്ടം ബൈപാസ് ജങ്ഷനിലാണ് കണ്‍വന്‍ഷന്‍. എല്‍ഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അമേരിക്കയില്‍ നിന്നും ചികില്‍സ കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.