പന്നിയങ്കര ടോള്‍ പ്ലാസയില്‍ സമരം ശക്തമാക്കി ബസുടമകള്‍.ടോള്‍ പ്ലാസയിലൂടെ ടോള്‍ നല്‍കാതെ ബസുകള്‍ സര്‍വീസ് നടത്തുകയാണ്. ബസുടമകള്‍ തന്നെ ബാരിക്കേഡുകള്‍ മാറ്റി ബസുകള്‍ കടത്തിവിടുകയാണ്. കഴിഞ്ഞ 28 ദിവസമായി പണിമുടക്കിലായിരുന്ന ബസ് സര്‍വീസാണ് വീണ്ടും സര്‍വീസ് തുടങ്ങിയത.് ഭീമമായ തുക ടോള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് ബസുടമകള്‍.ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകള്‍ നല്‍കേണ്ടത്. ഇത് വളരെക്കൂടുതലാണെന്നും നിരക്കില്‍ ഇളവ് വേണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വര്‍ധിപ്പിച്ച ടോള്‍ നിരക്കിനെതിരെ ടിപ്പര്‍ ലോറികളും ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപയാാണ് ഇവര്‍ നല്‍കേണ്ടത്.