
ഇബ്രാഹിം കുട്ടിയുടെ മകൻ കേസിൽ പ്രതിയാവുമെന്നാണ് സൂചന. ഷാബിനെ ചോദ്യം ചെയ്‌താൽ മാത്രമെ കൂടുതൽ പറയാനാകൂ എന്ന് കസ്റ്റംസ് പറഞ്ഞു. ഷാബിന്റെ ഡ്രൈവറുടെ കളമശ്ശേരിലുള്ള വസതിയിലും കസ്റ്റംസ് റെയ്‌ഡ് നടത്തി. ഇബ്രാഹിം കുട്ടി ലീഗിൻ്റെ നിയോജക മണ്ഡലം, ജില്ലാ നേതാവാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു സ്വര്‍ണ്ണം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച യന്ത്രമുണ്ടായിരുന്നത്. സിറാജുദ്ദീന് എന്നയാളാണ് സ്വര്‍ണ്ണം അയച്ചതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. കാർഗോ കൈപ്പറ്റാൻ വന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.