EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം; രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി…

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദ​ഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർ‍ഡ്സിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും. കഴിഞ്ഞ വർഷത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

സർക്കാർ ജീവനക്കാരായ വനിതകൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ചു.. രണ്ട് പേർക്കും…

വർക്കലയിൽ വാഹനാപകടത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിലെ രണ്ടു വനിതാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെട്ടൂർ കാട്ടുവിള സ്വദേശി അൻസീന, ചെറുന്നിയൂർ സ്വേദേശി ഷൈലജാ ബീഗം എന്നിവർക്കാണ് പരിക്കേറ്റത്. വർക്കല രഘുനാഥപുരം റോഡിൽ ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിനെ വർക്കലയിൽ നിന്നും നിന്നും രഘുനാഥപുരത്തേക്ക് വന്ന സ്കോർപിയോ കാർ ഇടിച്ചുതെറിപ്പിച്ചെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരംപരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തോയെന്ന് വ്യക്തമല്ല. വെട്ടൂർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. രഘുനാഥപുരം സ്വദേശിയുടെ വീട് മെയിൻറനൻസ് ചെയ്യുന്നതിനുള്ള അപേക്ഷ പരിശോധിക്കാൻ ഈ വീട് സന്ദർശിച്ച് ഓഫീസിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. സ്കോർപിയോ കാർ അമിത വേഗത്തിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

നഗരസഭ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽ കുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം -പോലീസ് ഗൂഢാലോചനയെന്ന് ബിജെപി

നഗരസഭ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽ കുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം -പോലീസ് ഗൂഢാലോചനയെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട്‌ കരമന ജയൻ. കേരളത്തിലെ ക്രിമിനൽ പോലീസിന്റെ ഭീകരതയുടെ അവസാന ഇരയാണ് അനിൽകുമാർ. ലക്ഷങ്ങൾ ഇന്ന് എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്നതടക്കമുള്ള തമ്പാനൂർ പോലീസിന്റെ ഭീഷണിയാണ് അനിൽ കുമാർ ആത്മഹത്യ ചെയ്യാൻ കാരണം. ഇന്ന് രാവിലെയും പണം എത്തിക്കണം എന്നാവശ്യപ്പെട്ട് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റക്കാരായ പോലീസുകാർക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു.എല്ലാ ഓഡിറ്റുകളും ഭംഗിയായി നിർവഹിച്ചു ഒരു പരാതി പോലുമില്ലാതെ മാന്യമായ പൊതുപ്രവർത്തനം നടത്തി വന്ന അനിൽകുമാറിനെ തമ്പാനൂർ പോലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇന്ന് സ്റ്റേഷനിൽ ഹാജരാവണമെന്നും ഇല്ലെങ്കിൽ വീട്ടീൽ കയറി ഉപദ്രവിക്കുമെന്നും പോലീസ് അനിലിനെ ഭയപ്പെടുത്തിയിരുന്നു. തന്റെ സത്പേരിന് കളങ്കം ഉണ്ടാകുമെന്ന ഭയത്തിലാണ് അനിൽകുമാർ ആത്മഹത്യ ചെയ്തത്. ക്രിമിനൽ പോലീസിന്റെ നിയമവിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാക്കിയത്. പോലീസിനൊപ്പം സിപിഎം നേതൃത്വവും ഇതിന് പിന്നിലുണ്ട്. കഴിഞ്ഞ പത്തു വർഷമായി നഗരസഭയിലെ സിപിഎമ്മിന്റെ അഴിമതി ഭരണത്തിനെതിരെ നിരന്തരം പ്രതിഷേധിച്ച ബിജെപിയുടെ നഗരസഭ ഉപനേതാവ് കൂടിയായിരുന്നു അനിൽകുമാർ. അനിൽകുമാറിന്റെ മരണത്തിന് പിന്നാലെ പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്ക് പിന്നിൽ സിപിഎമ്മാണ്. അനിൽകുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തിയ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് 22ന് രാവിലെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും കരമന ജയൻ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *