
ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകർ ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ നോക്കണമെന്നും ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു ശിവൻ കുട്ടി. എട്ടാം ക്ലാസുകളില്‍ ആരേയും അരിച്ചു പെറുക്കി തോല്‍പ്പിക്കില്ലെന്നും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ഥികളെ തോല്‍പ്പിക്കാൻ വേണ്ടിയുള്ള പ്ലാൻ അല്ലന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ക്ക് കുറവുള്ള വിദ്യാർഥികൾക്ക് കൂടുതൽ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു...

കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.സിവിൽ സർവീസ് ബ്യൂറോയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇത് പ്രകാരം റമദാൻ ഒന്ന് മുതൽ സർക്കാർ കാര്യാലയങ്ങളിൽ കാലത്ത് 8.30 മുതൽ പ്രവൃത്തി സമയം ആരംഭിക്കും. ഫ്ലെക്സിബിൾ ജോലി സമ്പ്രദായ പ്രകാരം ജീവനക്കാർക്ക് കാലത്ത് 8.30 മുതൽ 10.30 വരെയുള്ള ഏത് സമയവും ഹാജർ രേഖപ്പെടുത്തുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജീവനക്കാർ ഹാജർ രേഖപ്പെടുത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി സമയം പൂർത്തിയാക്കണം. പൊതു ജനങ്ങൾക്ക് കാലത്ത് 8.30 മുതൽ ഉച്ചക്ക് 2.30 വരെയുള്ള സമയങ്ങളിൽ സർക്കാർ കാര്യാലയങ്ങളിലെ സേവനം ലഭ്യമാകും. പുറമെ വൈകുന്നേര ഷിഫ്റ്റുകൾ വൈകീട്ട് 6.45 ന് ശേഷം ആരംഭിച്ച് രാത്രി 11 മണിവരെ ഉണ്ടായിരിക്കും.
