ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്നിറങ്ങാൻ വൈകിയ വിഷയത്തിൽ കോടതിയോട് മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ. ഉത്തരവ് ജയിലിലെത്തിക്കാൻ വൈകിയതാണ് തടസമായതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. വിടുതൽ ബോണ്ടിൽ ഒപ്പുവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് ജയിലിൽ നിന്നിറങ്ങാതിരുന്നത്.റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത ഒട്ടേറെ തടവുകാർ ജയിലിലുണ്ട്. അവർക്കുള്ള ഐക്യദാർഢ്യം കൂടിയാണിതെന്ന് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്.
മലപ്പുറത്ത് ആടിനെ മേയ്ക്കാൻ പോയ വീട്ടമ്മ കൊല്ലപ്പെട്ടു...
കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. റോഡിൽ നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലായാണ്നിലമ്പൂർ കരുളായി വനമേഖലയിലാണ് സംഭവം നടന്നത്.ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാൻ പോയത്.