കണ്ണൂർ എഡിഎം നവീന്റെ ആത്മഹത്യയിൽ ദിവ്യ ചെയ്തതിനേക്കാൾ ക്രൂരതയാണ് സിപിഐഎം ആ കുടുംബത്തോട് ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവീന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയെ പുറത്താക്കിയത് തിരഞ്ഞെടുപ്പ് പ്രമാണിച്ചാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. യാത്രയയപ്പു ചടങ്ങിൽ ദിവ്യ കടന്നു വരുന്നത് ജില്ലാ കളക്ടർക്കു തടയാമായിരുന്നെന്നും എഡിഎമ്മിന്റെ മരണത്തിൽ കലക്ടർക്ക് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.നവീൻ ബാബുവിനെതിരായ അഴിമതിക്കഥ സിപിഐഎം കെട്ടിച്ചമച്ചതാണ്. ‘തിരഞ്ഞെടുപ്പും ജനങ്ങളുടെ സമ്മർദവും കാരണമാണ് ദിവ്യയെ പുറത്താക്കാൻ പാർട്ടി നിർബന്ധിതമായത്. ആദ്യം പാർട്ടി ജില്ലാ പ്രസിഡന്റിനെ സംരക്ഷിക്കാൻ നോക്കി. അവസാനം നിൽക്കകള്ളിയില്ലാതായപ്പോൾ മാത്രം പുറത്താക്കി. അതേസമയം നവീൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് കള്ളം പറഞ്ഞു. അഴിമതിക്കാരനാക്കി തേജോവധം ചെയ്തു.ആരോപണം ഉന്നയിച്ചയാളും മറ്റൊരു സംരഭകനും ചെയ്‌ത ഫോൺ കോളിൽ നിന്നും നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് മനസിലാകും. കുടുംബത്തെയും തലമുറകളെയും അധിക്ഷേപിച്ചതിന് സിപിഎം കുടുംബത്തോടും നാടിനോടും മാപ്പ് ചോദിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.
24 വാർത്ത സംഘം സഞ്ചരിച്ച കാർ ഇടിച്ചുകയറി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം …
ട്വൻ്റിഫോർ ചാനൽ സംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഇടിച്ചു കയറി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ വടക്കഞ്ചേരി നീലിപാറയിലാണ് അപകടം. പന്തലാംപാടം മേരി മാതാ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. വാണിയംപാറ പള്ളിയിൽ ജുമാ നിസ്ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അമിത വേഗതയിലെത്തി കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.