
ജനകീയ തിരച്ചിലിന്റെ രണ്ടാം നാളിൽ മുണ്ടക്കൈയിലും ചൂരൽമലയിലും എത്തിയവരുടെ കണ്ണുകൾ ബന്ധുക്കളെ തേടിയലഞ്ഞു. കൈയിൽനിന്ന് വഴുതിപ്പോയവർ, ഒരേ വീട്ടിൽ അന്തിയുറങ്ങി ഒറ്റ രാത്രികൊണ്ട് കാണാതായവർ. ഇനിയും എവിടെയാണെന്ന് തിരിച്ചറിയാത്ത ഉറ്റവരെത്തേടി ബന്ധുക്കൾ സ്വന്തം മണ്ണിലേക്ക് ഒരുവട്ടം കൂടിയെത്തി. കണ്ണുകളിൽ പ്രതീക്ഷയുടെ ഓളമുണ്ടായിരുന്നില്ലെങ്കിലും അവർ അവിടെയെല്ലാം നടന്നു.

ഉരുൾ നാശംവിതച്ച പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല അങ്ങാടി, ഹൈസ്‌കൂൾ റോഡ്, വില്ലേജ് റോഡ്, സൂചിപ്പാറ പരിസരം എന്നിങ്ങനെ ആറു മേഖലകളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി. വി ശിവദാസൻ എംപി, ടി സിദ്ദിഖ് എംഎൽഎ, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി തുടങ്ങിയവരും പങ്കെടുത്തു. ദേവികുളം എംഎൽഎ എ രാജ, മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ എന്നിവർ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിനൊപ്പം തിരച്ചിലിന്റെ ഭാഗമായി. യുവജനക്ഷേമ ബോർഡ് ‘ടീം കേരള’ വളന്റിയർമാർ മാലിന്യം നീക്കുന്ന ക്യാമ്പയിനും ഏറ്റെടുത്തു. പൊലീസ്, അഗ്നിരക്ഷാസേന, എൻഡിആർഎഫ്, റവന്യു ജീവനക്കാർ എന്നിവരടങ്ങുന്ന സംഘവും തിരച്ചിലിന്റെ ഭാഗമായി.

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു ….

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ അദ്ദേഹം പാർട്ടി മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.1953-ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡൻ്റായാണ് നേതൃതലത്തിലേക്ക് ഉയർന്നത്.
