തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. അമ്പിളിക്ക് കൊല്ലപ്പെട്ട ദീപുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളെ തമിഴ്‌നാട് പൊലീസിന്റെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.കൊല്ലപ്പെട്ട ദീപുവിന് ക്വാറിയുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളാണ് പിടിയിലായയാളെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയിൽ കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കവിളയിലാണ് കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപയും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.ജെസിബി വാങ്ങുന്നതിനായാണ് കോയമ്പത്തൂരിലേക്ക് ദീപു പുറപ്പെട്ടത്. ദീപുവിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ഭാര്യ പറഞ്ഞു. കേസിൽ നിർണ്ണായകമായ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു.
ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 5 ഇടത്ത് യെല്ലോ അലേര്‍ട്ട്…
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.