വീട്ടമ്മയേയും മകനെയും ആക്രമിച്ച ഗുണ്ടാ സംഘത്തെ ഇതുവരെ പിടികൂടിയിട്ടില്ല…

കാട്ടാക്കട നെയ്യാർഡാം മരക്കുന്നത്ത് എ എൻ നിവാസിൽ വിജിതകുമാരി (41) മകൻ അരവിന്ദ് (22) , അഖിൽ (26) നെയും വീടു കയറി ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടകളെ പിടികൂടാതെ ഇരുട്ടിൽ തപ്പി നെയ്യാർഡാം പോലീസ് തിങ്കളാഴ്ച വൈകുന്നേരമാണ് നാലു ബൈക്കുകളിൽ എത്തിയ സംഘം വീട്ടിൽ കയറി അമ്മയേയും മകനെയും ആക്രമിച്ചത്. അരവിന്ദിനെയും അഖിലിനെയും അപായപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞപ്പോഴാന്ന് വിജിതകുമാരിയേയും ആക്രമിച്ചത്. വീട്ടിലെ സാധന സാമഗ്രികൾ നശിപ്പിച്ച ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങി പോയത്. വിജിതയും മക്കളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഗുണ്ടകളെ സംബന്ധിച്ച് നാട്ടുകാർ വിളിച്ച് പറഞ്ഞിട്ടും പോലും പോലീസ് എത്തിയില്ലന്ന് പരാതി ഉണ്ട്. സംഭവം സംബന്ധിച്ച് അന്ന് തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. തിരുമല സ്വദേശിയായ മന്ത്രവാദി അനു ( ശ്രീജിത്ത് ) ആര്യനാട് കോട്ടൂർ ഉത്തരംകോട് സ്വദേശി അക്കരക്കുട്ടൻ ( അനീഷ് ) എന്നിവരുടെ നേതൃത്വത്തിലാണ് വീട് കയറി ആക്രമണം നടത്തിയത്. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാ സംഘങ്ങളിൽ പ്രധാനിയാണ് കേസിലെ പ്രതികൾ പോലീസിൻ്റെ കൺവെട്ടത്ത് ഉണ്ടായിട്ടും ഇതുവരെ പിടി കൂടിയിട്ടില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസിലെ പ്രതികളെ പിടികൂടാത്തതിൽ നാട്ടുകൾക്കും അമർഷം ഉണ്ട്.

വീടുകയറി അക്രമം നടത്തുന്നതിന് നേതൃത്വം നൽകിയ തിരുമല സ്വദേശിയായ മന്ത്രവാദി അനു ( ശ്രീജിത്തും ) ആര്യനാട് സ്വദേശി കോട്ടൂർ ഉത്തരംകോട് അക്കരക്കുട്ടൻ എന്ന അനീഷ്.

Leave a Comment

Your email address will not be published. Required fields are marked *