EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കാൻ മേളയിൽ തിളങ്ങിയ മലയാളി ചലച്ചിത്രപ്രവർത്തകരെ മുഖ്യമന്ത്രി ആദരിച്ചു……

കാൻ ചലച്ചിത്രമേളയിൽ കേരളത്തിന്റെ യശസ്സുയർത്തിപ്പിടിച്ച ചലച്ചിത്രപ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ ‘ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്’ എന്ന ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരെയാണ് ആദരിച്ചത്.കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ ലളിതമായ ചടങ്ങ് നടത്തുകയായിരുന്നു.

 കലാകാരന്മാരെ അഭിനന്ദിച്ച മുഖ്യമന്ത്രി കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു.മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, എ എ റഹീം എംപി, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *