
ചരിത്രത്തിലെ റെക്കോഡുകൾ ഭേദിക്കുന്ന ജനക്കൂട്ടമാണ് നവകേരളസദസിന് എത്തിച്ചേരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാവിഭാഗത്തിൽ നിന്നും വലിയ സ്വീകരണമാണ് സദസിന് ലഭിക്കുന്നത്. ഇത് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറവൂരിലെത്തുമ്പോഴും കാണാം-മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവകേരള സദസിന് ഫണ്ട് നൽകാനുള്ള തീരുമാനത്തിന്റെ പേരിൽ പറവൂർ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ് പ്രതിപക്ഷ നേതാവാണ്. തന്നെ ക്രിമിനലെന്നും മറ്റും വിളിക്കുന്നത് അദ്ദേഹത്തിന്റെ ശീലത്തിന്റെ ഭാഗമാണ്. പ്രതിപക്ഷ നേതാവിന്റെ പ്രതീക്ഷക്ക് വിപരീതമായി കോൺഗ്രസ് നേതാക്കന്മാരടക്കം നവകേരളസദസ് വിജയിപ്പിക്കാൻ തിരുമാനിച്ച് മുന്നോട്ടുവരുന്ന അനുഭവമാണ് കാണുന്നത്. സാമ്പത്തികമായി സഹായിക്കാനും തയ്യാറാകുന്നുണ്ട്.

‘യൂത്ത് കോണ്‍ഗ്രസിന്റെ നല്ലതും ചീത്തയുമായ പ്രവര്‍ത്തികള്‍ക്ക് ഞാന്‍ ഉത്തരവാദിയാണ്, ഞാന്‍ ആരുടെയും പെടലിക്ക് വെച്ച് കൊടുത്തിട്ട് മാറിനിന്നില്ലല്ലോ’; രാഹുൽ മാങ്കൂട്ടത്തിൽ

സംഘടനാ തെരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി അന്വേഷിക്കും : കെ.സി വേണുഗോപാല്‍…

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കാനുള്ള സംവിധാനം പാര്‍ട്ടിക്കുണ്ടെന്നും ഇതു സംബന്ധിച്ച് ഒരു പരാതിയും എഐസിസിക്ക് ലഭിച്ചിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. വ്യാജരേഖകള്‍ ഉപയോഗിച്ച് എല്ലാ തിരഞ്ഞെടുപ്പും അട്ടിമറിക്കുന്ന പിണറായിയുടെ പൊലീസിന് ഇത്ര ആവേശം വേണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ ബാങ്ക് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കുന്നതിന്റെ കുത്തക സിപിഎമ്മിനുള്ളതാണ്. അതിന്റെ ഏറ്റവും വലിയ രക്ഷാകര്‍ത്താവ് മുഖ്യമന്ത്രിയല്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം എംഎല്‍എ അഞ്ച് മിനിറ്റിലധികം പ്രസംഗിച്ചാല്‍ പോലും അസഹിഷ്ണുതയും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നവരാണ് യൂത്ത് കോണ്‍ഗ്രസിന്റെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് വിമര്‍ശിക്കുന്നത്. ഇത്തരക്കാര്‍ക്കിടയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയതില്‍ അഭിമാനം കൊള്ളുന്നുവെന്നും കെ.സി വേണു ഗോപാല്‍ പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍ ശശി തരൂര്‍ അദ്ദേഹത്തിന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ ചര്‍ച്ചകള്‍ അക്കാര്യത്തില്‍ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തൂ.
