
കെപിസിസി പ്രസിഡന്റിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും കള്ളക്കേസെടുത്ത എൽഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് ചെയ്യും. ഇന്ന് രാവിലെ 11നാണ് മാർച്ച്. ഇതിന്റെ ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർവഹിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്, നേതചാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പ്രസംഗിക്കും.കൊല്ലത്ത് പിസി വിഷ്ണുനാഥ് എംഎൽഎയും പത്തനംതിട്ടയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും ആലപ്പുഴയിൽ ബെന്നി ബഹനാൻ എംപിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഇടുക്കിയിൽ കെ.സി.ജോസഫും എറണാകുളത്ത് യുഡിഎഫ് കൺവീനർ എംഎം ഹസ്സനും തൃശ്ശൂരിൽ രമേശ് ചെന്നിത്തല എംഎൽഎയും പാലക്കാട് വികെ ശ്രീകണ്ഠൻ എംപിയും മലപ്പുറത്ത് എ.പി അനിൽകുമാർ എംഎൽഎയും കോഴിക്കോട് കെ.മുരളീധരൻ എംപിയും വയനാട് ടി.സിദ്ധിഖ് എംഎൽഎയും കണ്ണൂരിൽ എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാളും കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും എസ്പി ഓഫീസ് മാർച്ചുകൾ ഉദ്ഘാടനം ചെയ്യും.കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ എസ്പി ഓഫീസുകളിലേക്ക് മാർച്ച് നടത്തും. എൽഡിഎഫ് സർക്കാരിന്റെയും ഹീനമായ രാഷ്ട്രീയവേട്ടയ്‌ക്കെതിരെ ഇന്നു രാവിലെ 10ന് ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. സിപിഎം നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടുവരുന്ന നേതാക്കളെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.