EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കാസർകോട് മരം വീണ് വിദ്യാർത്ഥിനി മരിച്ചു…

കാസർകോട് മരം വീണ് വിദ്യാർത്ഥിനി മരിച്ചു. അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ. അപകടത്തിൽ രിഫാന എന്ന വിദ്യാർത്ഥിനിക്കും പരിക്കേറ്റു. വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ആയിഷത്ത് മിൻഹയും രിഫാനയും കൂട ചൂടി വരുന്നതിനിടയിലാണ് സംഭവം. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഈ കുട്ടിയുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *