EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മമതയുടെ ഹലികോപ്റ്റർ നിലത്തിറക്കി…

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വടക്കൻ ബംഗാളിൽ അടിയന്തരമായി നിലത്തിറക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്നായിരുന്നു തീരുമാനം. കനത്ത മഴയെത്തുടർന്ന് വടക്കൻ ബംഗാളിലെ സലുഗരയിലെ സൈനിക വ്യോമതാവളത്തിലാണ് ഹെലികോപ്റ്ററിന് അടിയന്തരമായി ഇറക്കേണ്ടി വന്നതെന്ന് അധികൃതർ.പഞ്ചായത്ത് യോഗത്തിന് ശേഷം ബാഗ്‌ഡോഗ്രയിൽ നിന്ന് ജൽപായ്ഗുരിയിലേക്ക് പറക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ ഡൽഹി, മുംബൈ, പശ്ചിമ ബംഗാൾ തുടങ്ങി രാജ്യത്തുടനീളമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് മുന്നേറിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഞായറാഴ്‌ച അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *