‘കെവി തോമസിനെ നിയമിച്ചത് സിപിഎം-ബിജെപി ഇടനിലക്കാരനായി; സംഘപരിവാര്‍ ബന്ധം വ്യക്തം’: വിമർശിച്ച് സതീശൻ… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / January 19, 2023 January 19, 2023 ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ കെ വി തോമസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കെ വി തോമസിനെ നിയമിച്ചത് സി പി എം – ബി ജെ പി ഇടനിലക്കാരനായാണെന്നും അദ്ദേഹത്തിന്റെ ബംഗലുരു – ദില്ലി യാത്രകള്‍ പരിശോധിച്ചാല്‍ സംഘപരിവാര്‍ ബന്ധം വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. പല കാര്യങ്ങളും ഒത്തുതീര്‍പ്പിലെത്തിക്കാനും അവിഹിതമായ ബന്ധങ്ങള്‍ നിലനിര്‍ത്താനുമുള്ള ഔദ്യോഗിക ഇടനിലക്കാരനായാണ് തോമസിനെ നിയമിച്ചിരിക്കുന്നത്. പരിതാപകരമായ ധനസ്ഥിതിയിലൂടെ സംസ്ഥാനം കടന്നു പോകുന്നതിനിടെ കോടികളുടെ ബാധ്യതയുണ്ടാക്കുന്ന ഈ നിയമനം എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെലവ് ചുരുക്കണമെന്ന സര്‍ക്കാരിന്റെ വാക്കുകളുടെ സന്ദേശം ഇതാണോ എന്നും സതീശൻ ചോദിച്ചു.
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv