കോഴിക്കോട് യുവനടിമാർ ആക്രമിക്കപ്പെട്ട സംഭവം: കുറ്റവാളികൾക്കെതിരേ പൊലിസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷൻ… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 28, 2022 September 28, 2022 കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രൊമോഷനെത്തിയ യുവനടിമാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്കെതിരേ പൊലിസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയിൽ സിനിമാ നടികളെ ക്രൂരമായ വിധത്തിൽ അതിക്രമിച്ചു എന്നുള്ള വാർത്ത വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതും തീർത്തും അപലപനീയമാണ്. സംഭവത്തിൽ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരായി നടപടി സ്വീകരിക്കണം.ആൾക്കൂട്ടത്തിനിടയിൽ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീർച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടത് തന്നെയാണ്. ഇത്തരം പരിപാടികൾ പങ്കെടുക്കുന്ന ആളുകൾക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതായിട്ടുണ്ട്. ഇന്നലെ ഉണ്ടായിട്ടുള്ള സംഭവത്തിൽ പോലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികൾക്ക് എതിരേ കർശനമായിട്ടുള്ള വ്യവസ്ഥകൾ ക്കൊള്ളിച്ചുകൊണ്ട് നിയമ നടപടികൾ സ്വീകരിക്കണമെന്നും വനിത കമ്മീഷൻ ആവശ്യപ്പെട്ടു.
ഡോ. മൻമോഹൻ സിംഗ് ഇനി ഓർമ്മ; യമുനാ തീരത്ത് അന്ത്യവിശ്രമം… Leave a Comment / Kerala news, latest news / By en24tv
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി… Leave a Comment / International News, Kerala news, latest news / By en24tv
എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി… Leave a Comment / Kerala news, latest news / By en24tv
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ… Leave a Comment / International News, Kerala news, latest news / By en24tv