കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്; ഡല്‍ഹിയില്‍ നിരോധനാജ്ഞ… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 4, 2022 August 4, 2022 രാഷ്ട്രപതിഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി പോലിസില്‍നിന്നുള്ള അറിയിപ്പ് കെ സി വേണുഗോപാലിനാണ് ലഭിച്ചത്. ജന്തര്‍ മന്ദറില്‍ നിരോധനാജ്ഞയില്ല. രണ്ട് മാര്‍ച്ചിനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുള്ളത്. രണ്ടിനും പോലിസ് അനുമതി നിഷേധിച്ചിരുന്നു. വിലക്കയറ്റത്തിലും യങ് ഇന്ത്യന്‍ ലിമിറ്റഡിനെതിരേയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് എംപിമാരും കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ച് നടത്തുന്നത്. എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്കും നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കുമാണ് മാര്‍ച്ച് നടത്തുക. ‘ചലോ രാഷ്ട്രപതി ഭവന്’ മാര്‍ച്ച് വിജയ് ചൗക്കില്‍ നിന്ന് ആരംഭിക്കും. പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങും. കോണ്‍ഗ്രസ്സിന്റെ പ്രമുഖരായ നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരക്കും.
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv
ഇറാനുമായി ഏറ്റുമുട്ടാനില്ല… Leave a Comment / International News, Kerala news, latest news / By en24tv