വിഴിഞ്ഞം വില്ലേജ് ഓഫീസിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന ഫീൽഡ് അസിസ്റ്റന്റ് മാറനല്ലൂർ പോപ്പുലർ ജംക്ഷനിൽ ശിവശക്തിയിൽ ബി.കെ. രതീഷ് (43) പൊലീസ് പിടിയിലായി.വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ കെ.എൽ. സമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തെളിവെടുപ്പിന് വില്ലേജ് ഓഫിസിൽ എത്തിക്കും. കെട്ടിട നികുതി ഉൾപ്പെടെയുള്ള ഇനങ്ങളിൽ 6,35,000 ത്തിലധികം രൂപ ഇയാൾ തട്ടിയെടുത്തുവെന്ന തഹസിൽദാരുടെ പരാതിയിലാണ് അറസ്റ്റ് .ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാൻ വരുന്നവരിൽ നിന്ന് പണം വാങ്ങി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി രസീത് നൽകുകയും പിന്നീട് ഓൺലൈനായി രസീത് റദ്ദ് ചെയ്ത് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ രീതി.2018 മുതലുള്ള തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.