ആരോപണത്തെ വർഗീയവത്കരിച്ച് രക്ഷപ്പെടാനാണ് സർക്കാർ സഭയിൽ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഞങ്ങളുയർത്തിയ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. ഭരണകക്ഷിക്ക് വേണ്ടി സംസാരിച്ചവർ പിണറായിക്ക് വേണ്ടി വാഴ്ത്തുപാട്ട് പാടിയെന്ന് സതീശൻ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.സ്വർണ്ണക്കടത്ത് ആക്ഷേപങ്ങളിൽ മുഖ്യമന്ത്രിയ്ക്ക് മറുപടിയില്ല. ശിവശങ്കറിന് എല്ലാ സംരക്ഷണവും നൽകുന്നു. ബാഗേജ് മറന്നു പോയിട്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. കേസിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി നിയമവിരുദ്ധമായ മാർഗങ്ങൾ തേടി. സരിത്തിനെ തട്ടിക്കൊണ്ട് പോയി. സ്വപ്നയ്ക്കെതിരെ കേസ് കൊടുത്തു. ഷാജ് കിരണിനെ എന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ല? വിജിലൻസ് ഡിജിപി ഷാജ് കിരണുമായി സംസാരിച്ചതെന്തിനാണ്?രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. ഭരണപക്ഷം വടി കൊടുത്ത് അടി വാങ്ങുകയാണ്. സോണിയയെയും രാഹുലിനെയും അധിക്ഷേപിച്ച് ബിജെപിയുടെ കൈയടി വാങ്ങുന്നു. മടിയിൽ കനമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് തെളിയിക്കണം.