വിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിന് വീണ്ടും നോട്ടിസ്… Leave a Comment / Kerala news, latest news / By en24tv / June 3, 2022 June 3, 2022 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഇന്നലെയാണ് ഫോര്‍ട്ട് എസിപി നോട്ടിസ് അയച്ചത്. കേസില്‍ മെയ് മാസം ഒന്നാം തീയതിയാണ് പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചത്.നേരത്തെ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശ ദിവസം ഫോര്‍ട്ട് പോലിസിന് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് മറുപടി നല്കിയ പി സി ജോര്‍ജ് അന്ന് ബിജെപി വേദികളിലെത്തിയിരുന്നു. അന്ന് തൃക്കാക്കരയില്‍ എത്തിയ പി സി ജോര്‍ജ് രണ്ടാമത്തെ കേസിന് ആധാരമായ വിദ്വേഷ പ്രസംഗം നടത്തിയ വെണ്ണല ക്ഷേത്രത്തിലായിരുന്നു അദ്യം എത്തിയത്. ക്ഷേത്ര ഭാരവാഹികളുടെ സ്വീകരണം ഏറ്റുവാങ്ങിയതിന് പിന്നാലെ എന്‍ഡിഎ പ്രചാരണ പരിപാടികളിലും പങ്കെടുത്തിരുന്നു.ഇതിന് പിന്നാലെ പോലിസ് നിര്‍ദ്ദേശിക്കുന്ന ഏത് സമയത്തും ഹാജരാകാമെന്നും 29ാം തീയതി ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്നങ്ങളുമാണെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv