തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ ടി ഐ മധുസൂധനന്‍ എംഎല്‍എ ഉള്‍പ്പെടെ ആറു പേര്‍ക്ക് സിപിഎമ്മിന്റെ കാരണം കാണിക്കല്‍ നോട്ടിസ്.അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാണ് നോട്ടിസിലുള്ളത്. വിവാദം ഒതുക്കിത്തീര്‍ക്കാന്‍ നേതൃത്വം ആദ്യം ശ്രമിച്ചെങ്കിലും പയ്യന്നൂരില്‍ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഭയന്നാണ് നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ ചര്‍ച്ചയില്ലാതെ ഒതുക്കിവച്ച പയ്യന്നൂര്‍ ഫണ്ട് തിരിമറി ആരോപണത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സപിഎം നടപടിയിലേക്ക് കടക്കുകയാണ്.